ഏകയായ ഹവ്വ....

ഹവ്വയെ ഓര്‍മയില്ലേ... പ്രപഞ്ചത്തിലെ തന്നെ ആദ്യത്തെ സ്ത്രീ... ലോകത്തിലെ എല്ലാ പാപങ്ങളുടെയും കാരണക്കാരിയായി നിങ്ങള്‍ മുദ്രകുത്തിയ നിസ്സഹായതയുടെ ആദ്യത്തെ പ്രതിരൂപം.... അവളുടെ വാക്കുകള്‍ക്കായി ഒരു കാതും കാത്തിരുന്നില്ല... പ്രാണനേക്കാള്‍ സ്നേഹിച്ച ആദം പോലും കുറ്റപ്പെടുത്തിയപ്പോഴും അവള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല... പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടു മനുഷ്യകുലത്തിനെതന്നെ നരകത്തിലേക്ക് നയിച്ചവള്‍ എന്ന് പിന്നീട് ലോകം മുഴുവന്‍ ആരോപിക്കുമ്പോഴും അവള്‍ നിശബ്ദയായി എല്ലാം കേട്ടു നിന്നു. എല്ലാ കുറ്റങ്ങളും സ്വയം ശിരസ്സിലേറ്റി നിന്ന അവള്‍ക്കു എന്റെ സാന്ത്വനവും അന്യമായിരുന്നു... ഇപ്പോള്‍; എന്റെ മടിത്തട്ടില്‍ കിടന്നു കണ്ണീര്‍ വാര്‍ക്കുമ്പോഴും അവള്‍ പറയുന്നതു ഇത്ര മാത്രം... "എല്ലാം എന്റെ തെറ്റ്....."
ആണോ???
തുടര്‍ന്ന് വായിക്കുക.

