Saturday, January 30, 2010

ബുദ്ധനും ഭാര്യയും....

ചില ബന്ധങ്ങള്‍ക്ക് മിഴി ചിമ്മിയടയുന്ന നേരത്തെ ആയുസ്സ്‌ മാത്രമെ കാണൂ. എന്നാല്‍ ചില ബന്ധങ്ങള്‍ - അവയ്ക്ക് ആയുസ്സ് അനന്തമാണ്‌... പ്രപഞ്ചം പ്രളയത്തില്‍ ഓടുന്ങിയാലും ആ ബന്ധങ്ങള്‍ അതിനും മീതെ അടുത്ത യുഗത്തിലേക്ക് സ്പന്ദിച്ചുകൊണ്ടിരിക്കും. അതെ, പറഞ്ഞു വരുന്നതു ദാമ്പത്യത്തെ പറ്റിതന്നെയാണ്. വിശ്വാസങ്ങള്‍ പറയുന്നതു ആ ബന്ധം ജന്മാന്തരങ്ങള്‍ പിന്നിടുമ്പോഴും ആത്മാവുകള്‍ പരസ്പരം പിരിയുന്നില്ലെന്നാണ്. ഇന്നത്തെ പരിഷ്കൃത ലോകം വിശ്വാസങ്ങളെ വെറും മണ്ടത്തരങ്ങള്‍ എന്ന് പറഞ്ഞു തള്ളുന്നത് അറിയാതെയല്ല. അങ്ങനെയുള്ളവര്‍ ക്ഷമിക്കുക. ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതല്ല. വിശ്വാസങ്ങളെ ഉപാസനയിലൂടെ യാഥാര്‍ത്യമാക്കിയ കുറച്ചു പേരെന്കിലും ഇന്നും കാണും. അവര്‍ക്കായി ഇന്നത്തെ എന്റെ വാക്കുകള്‍....

ഇതു ജന്മങ്ങളുടെ കെട്ട് പൊട്ടിച്ചു പടര്‍ന്ന ആ ബന്ധത്തിന്റെ കഥ. ആദ്യം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്പുള്ള ഓരോര്മയിലേക്ക്.... കപില വസ്തുവിലെ രാജ കൊട്ടാരം. അവിടെ, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്യാസിയായി തിരിച്ചെത്തിയ തങ്ങളുടെ പഴയ സിദ്ധാര്‍ത്ഥ രാജകുമാരനെ കാണാന്‍ എത്തിയിരിക്കുകയാണ് എല്ലാവരും. പക്ഷെ പഴയ രാജകുമാരനെ അറിയുന്ന ഒരാള്‍ മാത്രം അവിടേക്ക് വന്നില്ല. അവള്‍ തന്റെ മകനുമൊത്ത് അന്തപ്പുരത്തിന്റെ മെല്ലെ ചെറിയ വാതിലുകല്‍ക്കപ്പുറത്തു മൌനമായി ഇരിക്കുകയാണ്. യശോധര. സിദ്ധാര്‍ത്ഥ രാജകുമാരന്റെ പത്നി.

  • തുടര്‍ന്ന് വായിക്കുക...
  • Read more...

    Saturday, January 23, 2010

    ആഘോഷങ്ങളില്ലാതെ അടുക്കളക്ക് ഒന്നാം പിറന്നാള്‍...

    കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് "അറിയില്ലേ എന്നെ.."എന്ന് അടുക്കളയില്‍ ആദ്യമായി എഴുതിയത്.

    അന്ന് അധികമാരും എന്നെ അറിയുകയും ഇല്ലായിരുന്നു. അടുക്കളയുടെ ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ ഒരു പാട് പ്രണയിച്ചു കഴിഞ്ഞിരുന്ന ഒരുപാട് വീട്ടമ്മമാരില്‍ ഒരുവളായിരുന്നു അന്ന് ഞാന്‍. രണ്ടു പെണ്‍കുട്ടികളുടെ അമ്മ, ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വീട്ടമ്മ, അന്നും ഇന്നും ഇതിനപ്പുറം പോകാന്‍ മനസിന്‌ തോന്നിയിട്ടില്ല. ആ ഏകാന്തതകള്‍ എന്നിലുണര്‍ത്തിയ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവക്കാന്‍ തോന്നിയിടത്തു നിന്നാണ് ഈ അടുക്കളയുടെ പിറവി. എന്റെ ചിന്തകള്‍ എന്നതില്‍ ഉപരിയായി എന്നെപ്പോലെ ചിന്തിക്കുന്ന എന്നെ അറിയുന്ന കുറെ സഹോദരിമാരുടെ കൂടി ചിന്തകളാണ് ഇതിലൂടെ നിങ്ങളുമായി പങ്കു വച്ചത്. അനുകൂലിച്ഛവരും പ്രതികൂലിച്ഛവരും നിരവധി. എങ്കിലും എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ കാണിച്ച ആ സഹിഷ്ണുത എന്നെ ഇനിയുള്ള ജീവിതത്തില്‍ ഒരു പാട് പ്രചോദിപ്പിക്കും.

  • തുടര്‍ന്ന് വായിക്കുക...

  • അടുക്കളയിലേക്കുള്ള വഴി ഇവിടെ.

    Read more...

    Tuesday, January 5, 2010

    ഇതോ സ്ത്രീപക്ഷ ചിന്തകള്‍.....

    8-March.....

    ഇന്നു ലോക വനിതാ ദിനം.

    പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക്‌ സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും. ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്.

  • തുടര്‍ന്ന് വായിക്കുക...
  • Read more...

    Saturday, January 2, 2010

    തിളക്കമില്ലാത്ത താരങ്ങള്‍....

    ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും. പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.

    ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി.

  • തുടര്‍ന്ന് വായിക്കുക...
  • Read more...

    Friday, January 1, 2010

    സ്നേഹം എന്ന പദത്തിനര്‍ത്ഥം തേടി....

    " I who have lost,
    My way and beg now at stranger's door's to;
    Recieve love, at least in small exchange"

    (My Grand Mother's House)

    സമാഗമത്തിന്റെ ആനന്ധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് വേര്‍പാടിന്റെ വേദനക്ക്. അതുകൊണ്ടാണല്ലോ തോട്ടത്തില്‍ പുതിയ പൂക്കള്‍ വിടരുമ്പോഴും പൊഴിയുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ക്കൊപ്പം മിഴിനീര്‍ തുള്ളികളും ഭൂമിയെ ചുംബിക്കാരുള്ളത്. ഇന്നു ഒരു ഭംഗിയേറിയപൂവിന്റെ അവസാന ഇതള്‍ കു‌ടി പൊഴിഞ്ഞിരിക്കുന്നു. രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ കണ്ണീരും പുഞ്ചിരിയുമായിഎന്റെ മടിത്തട്ടിലിരുന്നു സ്നേഹത്തിനു പുതിയ വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന, മനസ്സില്‍ എന്നും ബാല്യം സൂക്ഷിച്ച ഒരു അപൂര്‍വ പുഷ്പം. എന്നോട് കിന്നാരം പറഞ്ഞാണ് സ്നേഹത്തിന്റെ വിഷാദ വീചികള്‍ക്ക് അവള്‍ വാക്കുകളുടെ രൂപം നല്കിയത്. വാക്കുകളുടെ സംഗീതത്താല്‍ കുളിര്‍ കോരിയണിയിച്ച മന്ദഹാസം കൊണ്ടു ഏറെ മോഹിപ്പിച്ച ഒരു സാന്നിധ്യം ഇനി ഓര്‍മ്മകളിലെ ഒരു പച്ചതുരുത്ത് മാത്രം.

    തുടര്‍ന്ന് വായിക്കുക...

    Read more...

    ഇതോ സ്ത്രീപക്ഷ ചിന്തകള്‍.....

    ഇന്നു ലോക വനിതാ ദിനം. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.
  • തുടര്‍ന്ന് വായിക്കുക...
  • ഹിറ്റ്ലറുടെ പ്രേയസി....

    ലോകം കണ്ട ഏറ്റവും ക്രൂരമായ മനസുകളില്‍ ഒന്നിന്റെ ഏറ്റവും മൃദുലമായ കോണില്‍ ഒരു വ്യാഴവട്ടക്കാലം ഒതുങ്ങിക്കഴിഞ്ഞ ഈവ ബ്രൌണ്‍. അതെ അഡോള്‍ഫ് ഹിറ്റ്ലെരുടെ പ്രിയതമ.ഇന്നു ഇവള്‍ പറയും. കല്ലിനെ പോലും കവിതയാക്കുന്ന ആ മന്ത്രികതയുടെ അനുഭവങ്ങള്‍. അതിന്റെ ആഴങ്ങള്‍. അതിന്റെ മോഹങ്ങള്‍.....
  • തുടര്‍ന്ന് വായിക്കുക...
  • സ്നേഹം എന്ന പദത്തിനര്‍ത്ഥം തേടി....

    സമാഗമത്തിന്റെ ആനന്ധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് വേര്‍പാടിന്റെ വേദനക്ക്. അതുകൊണ്ടാണല്ലോ തോട്ടത്തില്‍ പുതിയ പൂക്കള്‍ വിടരുമ്പോഴും പൊഴിയുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ക്കൊപ്പം മിഴിനീര്‍ തുള്ളികളും ഭൂമിയെ ചുംബിക്കാരുള്ളത്. ഇന്നു ഒരു ഭംഗിയേറിയപൂവിന്റെ അവസാന ഇതള്‍ കു‌ടി പൊഴിഞ്ഞിരിക്കുന്നു.
  • തുടര്‍ന്ന് വായിക്കുക...
  • തിളക്കമില്ലാത്ത താരങ്ങള്‍....

    ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.
  • തുടര്‍ന്ന് വായിക്കുക...
  • രാജാവിനു വേണ്ടാത്ത മകള്‍....

    എഡ്സണ്‍ അരാന്റെസ് ഡി നാസിമെന്റോ. ഈ പേരു നിങ്ങള്‍ക്ക് ഒരു പക്ഷെ സുപരിചിതമായിരിക്കില്ല. പക്ഷെ "പെലെ" എന്ന രണ്ടക്ഷരം കാല്‍പന്തുകളിയെ സ്നേഹിക്കുന്നവരുടെ ഓര്‍മകളില്‍ മാത്രമല്ല ഇടം നേടിയത്. ആദ്യം പറഞ്ഞ അപരിചിതമായ ആ പേരു തന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഒരു പെണ്‍കുട്ടി നടത്തിയ സാഹസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ?
  • തുടര്‍ന്ന് വായിക്കുക...
  • ഏകയായ ഹവ്വ....

    ഹവ്വയെ ഓര്‍മയില്ലേ... പ്രപഞ്ചത്തിലെ തന്നെ ആദ്യത്തെ സ്ത്രീ... ലോകത്തിലെ എല്ലാ പാപങ്ങളുടെയും കാരണക്കാരിയായി നിങ്ങള്‍ മുദ്രകുത്തിയ നിസ്സഹായതയുടെ ആദ്യത്തെ പ്രതിരൂപം....
  • തുടര്‍ന്ന് വായിക്കുക...
  •   © ANITHA HARISH 2009; Template by Ourblogtemplates.com 2008

    Back to TOP