Sunday, December 27, 2009

ഹിറ്റ്ലറുടെ പ്രേയസി....

ലോകം കണ്ട ഏറ്റവും ക്രൂരമായ മനസുകളില്‍ ഒന്നിന്റെ ഏറ്റവും മൃദുലമായ കോണില്‍ ഒരു വ്യാഴവട്ടക്കാലം ഒതുങ്ങിക്കഴിഞ്ഞ ഈവ ബ്രൌണ്‍. അതെ അഡോള്‍ഫ് ഹിറ്റ്ലെരുടെ പ്രിയതമ.ഇന്നു ഇവള്‍ പറയും. കല്ലിനെ പോലും കവിതയാക്കുന്ന ആ മന്ത്രികതയുടെ അനുഭവങ്ങള്‍. അതിന്റെ ആഴങ്ങള്‍. അതിന്റെ മോഹങ്ങള്‍...

" അന്ന് 1945 ഏപ്രില്‍ മാസം അവസാന പാദം. ഞാന്‍ ആദ്യമായ് അദ്ദേഹത്തിന്റെ വാക്കുകളെ ധിക്കരിച്ചു. അത് വരെ, 12 വര്‍ഷങ്ങള്‍ക്കു മുന്‍പു സ്റ്റുഡിയോയില്‍ വച്ചു ആദ്യമായ് കണ്ട നാള്‍ മുതല്‍ എന്നും എന്റെ ആഗ്രഹങ്ങള്‍ ഉറവയെടുത്തത് ആ മനസിലായിരുന്നു. ആ ആഗ്രഹങ്ങളില്‍ എന്നെ എന്നേക്കുമായ് ഞാന്‍ തളച്ചിടുകയായിരുന്നു. ലോകത്തിനു മുന്നില്‍ അദ്ദേഹത്തോടൊപ്പം ഒരിക്കലും വരരുതെന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് പരിഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമായിരുന്നു... ആര്യന്മാരും ജൂതന്മാരും യുദ്ധവും ഒന്നും അവിടെയുണ്ടായിരുന്നില്ല... അദ്ദേഹത്തിന്റെ ആ ലോകത്തെ സ്വന്തമാക്കാന്‍ എന്നെ അനുവദിച്ചതുമില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു. പ്രണയം സ്വന്തമാക്കാനുള്ളതല്ലെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു. പ്രണയം ആരുടേയും ഇഷ്ടങ്ങളേയും ചിന്തകളെയും സ്വപ്നങ്ങളെയും സ്വന്തമാക്കുന്നില്ല. പ്രണയിക്കുമ്പോള്‍; യാദാര്‍ത്യത്തില്‍ അങ്ങനെ ഒരവസ്ഥയിലേക്കു മനസ് ഉയര്‍ന്നിട്ടുന്ടെങ്കില്‍; സ്വയം സമര്‍പ്പിതമാവുകയാണ്. ആരുടേയോ സ്വന്തവാവുകയാണ്... നമ്മുടെ ഇഷ്ടങ്ങള്‍ അവരുടെ ആഗ്രഹങ്ങളില്‍ അലിഞ്ഞില്ലതാവുകയാണ്... നമ്മുടെ നിലാവില്‍ അവരുടെ സ്വപ്നങ്ങളുടെ നിറങ്ങള്‍ ചായം ചാലിക്കുകയാണ്...
തുടര്‍ന്ന് വായിക്കുക...

Post a Comment

ഇതോ സ്ത്രീപക്ഷ ചിന്തകള്‍.....

ഇന്നു ലോക വനിതാ ദിനം. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.
  • തുടര്‍ന്ന് വായിക്കുക...
  • ഹിറ്റ്ലറുടെ പ്രേയസി....

    ലോകം കണ്ട ഏറ്റവും ക്രൂരമായ മനസുകളില്‍ ഒന്നിന്റെ ഏറ്റവും മൃദുലമായ കോണില്‍ ഒരു വ്യാഴവട്ടക്കാലം ഒതുങ്ങിക്കഴിഞ്ഞ ഈവ ബ്രൌണ്‍. അതെ അഡോള്‍ഫ് ഹിറ്റ്ലെരുടെ പ്രിയതമ.ഇന്നു ഇവള്‍ പറയും. കല്ലിനെ പോലും കവിതയാക്കുന്ന ആ മന്ത്രികതയുടെ അനുഭവങ്ങള്‍. അതിന്റെ ആഴങ്ങള്‍. അതിന്റെ മോഹങ്ങള്‍.....
  • തുടര്‍ന്ന് വായിക്കുക...
  • സ്നേഹം എന്ന പദത്തിനര്‍ത്ഥം തേടി....

    സമാഗമത്തിന്റെ ആനന്ധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് വേര്‍പാടിന്റെ വേദനക്ക്. അതുകൊണ്ടാണല്ലോ തോട്ടത്തില്‍ പുതിയ പൂക്കള്‍ വിടരുമ്പോഴും പൊഴിയുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ക്കൊപ്പം മിഴിനീര്‍ തുള്ളികളും ഭൂമിയെ ചുംബിക്കാരുള്ളത്. ഇന്നു ഒരു ഭംഗിയേറിയപൂവിന്റെ അവസാന ഇതള്‍ കു‌ടി പൊഴിഞ്ഞിരിക്കുന്നു.
  • തുടര്‍ന്ന് വായിക്കുക...
  • തിളക്കമില്ലാത്ത താരങ്ങള്‍....

    ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.
  • തുടര്‍ന്ന് വായിക്കുക...
  • രാജാവിനു വേണ്ടാത്ത മകള്‍....

    എഡ്സണ്‍ അരാന്റെസ് ഡി നാസിമെന്റോ. ഈ പേരു നിങ്ങള്‍ക്ക് ഒരു പക്ഷെ സുപരിചിതമായിരിക്കില്ല. പക്ഷെ "പെലെ" എന്ന രണ്ടക്ഷരം കാല്‍പന്തുകളിയെ സ്നേഹിക്കുന്നവരുടെ ഓര്‍മകളില്‍ മാത്രമല്ല ഇടം നേടിയത്. ആദ്യം പറഞ്ഞ അപരിചിതമായ ആ പേരു തന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഒരു പെണ്‍കുട്ടി നടത്തിയ സാഹസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ?
  • തുടര്‍ന്ന് വായിക്കുക...
  • ഏകയായ ഹവ്വ....

    ഹവ്വയെ ഓര്‍മയില്ലേ... പ്രപഞ്ചത്തിലെ തന്നെ ആദ്യത്തെ സ്ത്രീ... ലോകത്തിലെ എല്ലാ പാപങ്ങളുടെയും കാരണക്കാരിയായി നിങ്ങള്‍ മുദ്രകുത്തിയ നിസ്സഹായതയുടെ ആദ്യത്തെ പ്രതിരൂപം....
  • തുടര്‍ന്ന് വായിക്കുക...
  •   © ANITHA HARISH 2009; Template by Ourblogtemplates.com 2008

    Back to TOP