രാസ്പുടിന്റെ മകള്‍.
പോക്രോവ്സ്കൊയില്‍ നിന്നും ബുക്കാറസ്റ്റില്‍ എത്തിയ ശേഷം റഷ്യ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ ആയിക്കഴിഞ്ഞിരുന്നു... റഷ്യ മാത്രമല്ല, റഷ്യയിലെ ഓര്‍മ്മകളുടെ ബാക്കിയെന്നോണം തുടര്‍ന്ന് വന്ന ബോറിസുമായുള്ള ജീവിതവും ഒരു ഓര്‍മ്മയായി മാറിയെങ്കിലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.
പപ്പായുടെ പ്രിയ ശിഷ്യനായിരുന്നു ബോറിസ് സോളോവീവ്. അവസാന കാലങ്ങളില്‍ തന്റെ അനുയായികള്‍ക്കിടയില്‍ പപ്പാ തന്റെ പിന്‍ഗാമിയായിപോലും അയാളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.പക്ഷെ എനിക്കൊരിക്കലും ബോറിസിനെ അംഗീകരിക്കാനായില്ല. പപ്പാ എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും. പക്ഷെ ഒടുവില്‍ ഇപ്പോള്‍... സ്ത്രീകളോടുള്ള അയാളുടെ അതിരുകടന്ന പെരുമാറ്റം ഏറെ കണ്ട എനിക്ക് ഇവിടെ അയാളുടെ സംരക്ഷണം തേടേണ്ടി വന്നത്... സ്ത്രീയുടെ വിധി പലപ്പോഴും അങ്ങിനെ ആവുന്നതെന്തേ? വിശന്നിരിക്കുന്ന ചെന്നായുടെ മുന്നിലെത്തുന്ന ആട്ടിന്‍ കുട്ടിക്ക് കിട്ടുന്ന സംരക്ഷണമാണ് സ്ത്രീക്ക് പലപ്പോഴും ലഭിക്കാറുള്ളതെന്നു ജീവിതയാത്രയില്‍ പലയിടത്തും തോന്നിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍ അറിയിക്കുക.

